എന്റെ പ്രണയം
എന്റെ പ്രണയമാകുന്നു
കാണാതെ പോയ ഒരമ്മമ്മയുടെ
അറിയാതെ പോയ വാത്സല്യത്തിന്റെ
നേര്യതണിഞ്ഞുപൂക്കുന്ന
നന്ത്യാര്‍വട്ട പൂവുകളുണ്ട്
ശിഖര സഞ്ചയങ്ങളിലെമ്പാടും
വസന്തമാഘോഷിച്ചു നില്ക്കുന്ന
അരളിമരങ്ങളുമുണ്ട്
നിനക്ക്
ഒരു
നന്ത്യാര്‍വട്ട പൂവാകാമൊ
ഞാന്‍
ഒരു
അരളിമരമാകാം
ഞാന്‍ ഒരു സൂര്യനോ
നീ എന്നെ നിയതമായ ഭ്രമണപഥങ്ങളില്‍
വലം വെക്കുന്ന ഭൂമിയൊ അല്ല
മറിച്ച്
നമ്മുടെ പ്രണയം
മേലാപ്പ് കിനിഞ്ഞിറങ്ങുന്ന മഴയും
മേല്‍ക്കൂര പൊളിച്ച് പൂക്കുന്ന പൂമരവുമാണ്
4 comments:
സ്വാഗതം,ഈ സെറ്റിങ്ങ്സ് ചെയ്തിരുന്നൊ
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
സ്വാഗതം. മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
http://ashwameedham.blogspot.com/2006/07/blog-post_28.html
സ്വാഗതം.... ഇടമേ...
Post a Comment