വേനല്‍ കുറ്റികളും
കൊളുത്തുകളുമിട്ടടച്ചു
കിളികളെല്ലാം

അമ്മവീടുകളിലെ
മാമ്പഴകൊട്ടകളിലേക്ക്
പറന്നു പോയപ്പോള്‍
ഊര്‍ന്നു വീണ
തൂവലുകളിലൊന്ന്
എന്റെ മനസ്സിലേക്കാണ്
ഹൗ.......
എന്തൊരു മഴയായിരുന്നു.
ഒരു കിളിത്തൂവലതാ
തെളിഞ്ഞുകിടക്കുന്നു.
ഓ.....
എടുത്തപ്പോഴെക്കും
അത് പൊടിഞ്ഞേപ്പോയ്
2 comments:
കവിത കൊള്ളാം, പക്ഷേ എഴുതിയിരിക്കുന്ന അക്ഷരത്തിന്റെ നിറങ്ങള്‍ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.. വായിക്കാന്‍ പാട്..
'മഴ തുറന്നത്
വേനല്‍ കുറ്റികളും
കൊളുത്തുകളുമിട്ടടച്ചു ' ആ ഒരു വരിയില്‍ കവിതയുണ്ട് ചങ്ങാതീ...പിന്നെയെന്തേ വിട്ടുകളഞ്ഞു
Post a Comment