വേനല്‍ കുറ്റികളും
കൊളുത്തുകളുമിട്ടടച്ചു
കിളികളെല്ലാം

അമ്മവീടുകളിലെ
മാമ്പഴകൊട്ടകളിലേക്ക്
പറന്നു പോയപ്പോള്‍
ഊര്‍ന്നു വീണ
തൂവലുകളിലൊന്ന്
എന്റെ മനസ്സിലേക്കാണ്
ഹൗ.......
എന്തൊരു മഴയായിരുന്നു.
ഒരു കിളിത്തൂവലതാ
തെളിഞ്ഞുകിടക്കുന്നു.
ഓ.....
എടുത്തപ്പോഴെക്കും
അത് പൊടിഞ്ഞേപ്പോയ്